Connect with us

International

ചൈനയുടെ രണ്ടാമത്തെ കൊവിഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി

Published

|

Last Updated

ജനീവ | ചൈനീസ് കമ്പനിയായ സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കൊവിഡ് വാക്‌സീന് അടിയന്തര ഉപയോഗാനുമതി നല്‍കി ലോകാരോഗ്യ സംഘടന. ഇതോടെ ചൈനയില്‍നിന്നുള്ള രണ്ടാമത്തെ വാക്‌സീനാണ് ലോകാരോഗ്യ സംഘടന അംഗീകാരം ലഭിക്കുന്നത്. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടു ഡോസുകളായി 24 ആഴ്ചകളുടെ ഇടവേളയില്‍ നല്‍കാനാണ് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നത്.

മേയ് ആദ്യം ചൈനയുടെ സിനോഫാം വാക്‌സീന് ഡബ്ല്യുഎച്ച്ഒ അംഗീകാരം നല്‍കിയിരുന്നു. ദരിദ്ര രാജ്യങ്ങളിലേക്ക് വാക്‌സീന്‍ കയറ്റുമതി ചെയ്യുന്ന ഡബ്ല്യുഎച്ച്ഒയുടെ കോവാക്‌സ് പദ്ധതിയില്‍ ഇനിമുതല്‍ സിനോവാകും ഉള്‍പ്പെടും. നിലവില്‍ അസ്ട്രാസെനകയും ഫൈസറും മാത്രമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

നിലവില്‍ ചൈനയ്ക്കു പുറമേ ചിലെ, ബ്രസീല്‍, ഇന്തൊനീഷ്യ, മെക്‌സികോ, തായ്ലന്‍ഡ്, തുര്‍ക്കി തുടങ്ങി 22 രാജ്യങ്ങളില്‍ സിനോവാക് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 91ഓളം ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ പ്രതിസന്ധിയിലായതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ചൈനയുടെ രണ്ടാമത്തെ വാക്‌സിനും ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നാണ് കരുതുന്നത്.

Latest