Connect with us

National

'ഡെല്‍റ്റ വേരിയന്റ്' ; ഇന്ത്യന്‍ വകഭേദത്തിന് പേരുമായി ലോകാരോഗ്യ സംഘടന

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസിന് പേരിട്ട് ലോകാരോഗ്യ സംഘടന. വൈറസ് വകഭേദമായ ബി.1.617നെ “ഡെല്‍റ്റ വേരിയന്റ്” എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ, ഇന്ത്യന്‍ വകഭേദം എന്നൊന്നില്ലെന്നും ലോകാരോഗ്യ സംഘടന ഇത്തരം ഒരു വകഭേദത്തെ സൂചിപ്പിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. വൈറസുകളോ വകഭേദങ്ങളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകള്‍ ഉപയോഗിച്ചു തിരിച്ചറിയപ്പെടാന്‍ പാടില്ലെന്നു ലോകാരോഗ്യ സംഘടന നേരത്തേ പറഞ്ഞിരുന്നു.

ബി.1.617 വകഭേദം 53 ഭൂപ്രദേശങ്ങളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിവേഗം പകരുമെങ്കിലും ഈ വകഭേദത്തിന്റെ രോഗതീവ്രതയും അണുബാധയ്ക്കുള്ള സാധ്യതയും അന്വേഷണ ഘട്ടത്തിലാണ്.

ലോകാരോഗ്യ സംഘടന വിളിച്ചുചേര്‍ത്ത വിദഗ്ദ്ധ സംഘം ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ വൈറസ് വകഭേദങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ശിപാര്‍ശ ചെയ്തു. സാധാരണക്കാര്‍ക്കും വൈറസ് വകഭേദങ്ങളെ തിരിച്ചറിയാനും ചര്‍ച്ച ചെയ്യാന്‍ എളുപ്പത്തിനുമാണിത്‌