Connect with us

Kerala

ചാല കമ്പോളത്തില്‍ വന്‍ തീപ്പിടിത്തം; നിയന്ത്രണ വിധേയമാക്കി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ ചാല കമ്പോളത്തില്‍ വന്‍ തീപ്പിടിത്തം. രാജസ്ഥാന്‍ സ്വദേശി പര്‍വീണിന്റെ മഹാദേവ് ടോയ്‌സ് സെന്റര്‍ എന്ന കളിപ്പാട്ട കടക്കാണ് തീപ്പിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 40 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങള്‍ കടയിലെ ഗോഡൗണിലുണ്ടായിരുന്നുവെന്ന് പര്‍വീണ്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സിനോടും ലൈസന്‍സ് സംബന്ധിച്ച് നഗരസഭാ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടുമെന്ന് ജില്ലാ കലക്ടര്‍ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.

---- facebook comment plugin here -----

Latest