Connect with us

National

രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. രാജ്യദ്രോഹം എന്നാല്‍ എന്താണെന്ന് വിശദീകരിക്കേണ്ട സമയമായിരിക്കുകയാണെന്നും പരമോന്നത കോടതി പറഞ്ഞു. ആന്ധ്രപ്രദേശിലെ രണ്ടു ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞുകൊണ്ടാണ് പരാമര്‍ശം.

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വൈ എസ് ആര്‍ കോണ്‍ഗ്രസ് വിമത എം പി. കൃഷ്ണം രാജു വിമര്‍ശിച്ചിരുന്നു. ഇത് പ്രക്ഷേപണം ചെയ്തതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ നിശ്ശബ്ദമാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്ന് സുപ്രീം കോടതി പറഞ്ഞു.