Connect with us

National

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; നടി കങ്കണയുടെ ബോഡി ഗാര്‍ഡ് അറസ്റ്റില്‍

Published

|

Last Updated

മുംബൈ | വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ബോളിവുഡ് നടി കങ്കണ റണൗതിന്റെ ബോഡി ഗാര്‍ഡ് കുമാര്‍ ഹെഗ്‌ഡെ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെഗ്‌ഡെയുടെ നാടായ മാണ്ഡ്യയിലെ ഹെഗ്ഗദഹല്ലിയില്‍ എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ മുംബൈയിലായിരുന്ന ഹെഗ്‌ഡെ ഇവിടെവച്ച് ഒരു യുവതിയുമായി പരിചയത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയ ഇയാള്‍ അവിടെ താമസമാരംഭിക്കുകയും യുവതിയെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹെഗ്‌ഡെ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയതെന്ന് എഫ് ഐ ആറില്‍ പറയുന്നു.
ഹെഗ്‌ഡെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ എതിര്‍ത്തുവെങ്കിലും തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. മാതാവിന് സുഖമില്ലെന്ന് പറഞ്ഞ് ഹെഗ്‌ഡെ തന്റെ കൈയില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയതായും തിരികെ തന്നില്ലെന്നും
പരാതിയിലുണ്ട്.

Latest