Connect with us

Kerala

കുറുക്കന് കോഴിയോടെന്ന പോലെ ആര്‍ എസ് എസിന് ക്രിസ്ത്യന്‍ സ്‌നേഹം: എം എ ബേബി

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്ലിം വിരോധം കുത്തിവെച്ച് അവരെ പാട്ടിലാക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസ് നടത്തുന്നതെന്ന് സി പി എം പി ബി അംഗം എം എ ബേബി. ആര്‍ എസ് എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്നേഹം പോലെയെണെന്നും ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആര്‍ എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായി. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണ്. കേരളത്തിലെ ഹിന്ദുക്കളില്‍ മുസ്ലിം പേടി ഉണ്ടാക്കി ഭൂരിപക്ഷമതവിഭാഗത്തിന്റെ നേതാക്കളാവാനായിരുന്നു ഒരു നൂറ്റാണ്ട് ശ്രമിച്ചത്. പക്ഷേ, ഹിന്ദുക്കള്‍ ഈ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു. അപ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കാം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്ലിം വിരോധം കുത്തിവച്ച് അവരെ പാട്ടിലാക്കാന്‍ ്ശ്രമിക്കുന്നത്. അതായത്, മുസ്ലിം

വിരോധം ആവുംവിധം ആളിക്കത്തിച്ചിട്ടും ഹിന്ദുക്കളെ പാട്ടിലാക്കാന്‍ പറ്റാത്തിടത്ത് ക്രിസ്ത്യാനികളെ ചൂണ്ടയില്‍ കൊരുക്കാനാവുമോ എന്നൊരു ചിന്ത!
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സൂചനകള്‍ നോക്കിയാല്‍ തന്നെ വ്യക്തമാണ്, ഈ ശ്രമം പാളിപ്പോയി. “ലവ് ജിഹാദ്” തുടങ്ങിയ ഇല്ലാ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് അത്തരംചിന്ത ആളിക്കത്തിക്കാന്‍ ആര്‍ എസ് എസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ല. ചില ക്രിസ്ത്യന്‍ വര്‍ഗീയവാദികളും മറ്റും ഇതിന് ഒത്താശ ചെയ്തിട്ടും ക്രിസ്തു മതവിശ്വാസികളില്‍ ആരും ഈ കെണിയില്‍ വീണില്ല. മതവിദ്വേഷം ഉണര്‍ത്തി വോട്ടു നേടാനാവുമോ എന്നു ശ്രമിച്ച പി സി ജോര്‍ജിനെപ്പോലുള്ളവരും ദയനീയമായി പരാജയപ്പെട്ടെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest