Connect with us

National

ഡല്‍ഹിയില്‍ ലാന്‍ഡിംഗിനിടെ വ്യോമസേനാ വിമാനത്തിന് തീപിടിച്ചു; ദുരന്തം ഒഴിവായി

Published

|

Last Updated

ന്യൂഡല്‍ഹി | ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിന്റെ തീപിടിച്ചു. ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ (ഐഎഎഫ്) ഡോര്‍ണിയര്‍ 228 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിനാണ് ഞായറാഴ്ച വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചത്.

ജീവനക്കാരും വിമാനവും സുരക്ഷിതമാണെന്ന് ഐ.എ.എഫ് അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും വ്യോമസേന വ്യക്തമാക്കി.

ഡോര്‍ണിയര്‍ വിമാനത്തിന്റെ ചക്രത്തില്‍ നിന്നാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ വിമാനത്താവളത്തിലെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Latest