Connect with us

Covid19

കൊവിഡ് ചികിത്സക്ക് കഴുത്തറപ്പന്‍ ഫീസ്; തെലങ്കാനയില്‍ പത്ത് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കി

Published

|

Last Updated

ഹൈദരാബാദ് | കൊവിഡ്- 19 രോഗികളുടെ ചികിത്സക്ക് അമിത നിരക്കും മോശം പരിചരണവും കാരണം തെലങ്കാനയില്‍ പത്ത് ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കി. കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള ലൈസന്‍സാണ് റദ്ദാക്കിയത്. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

115 പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് 79 ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയാന്‍ ദിവസം ഒരു ലക്ഷം വരെയാണ് ബില്‍ ഈടാക്കിയത്. ഇതിനാല്‍ ഒരു സ്ത്രീക്ക് കൊവിഡ് രോഗിയായ മകനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.

വീട് വിറ്റിട്ടും പണം അടക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഇവര്‍ സങ്കടത്തോടെ പറഞ്ഞു. കൊവിഡ് ചികിത്സക്ക് ഏകീകൃത നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ആശുപത്രികള്‍ ഇത് പാലിക്കുന്നില്ല. വീര്യം കൂടിയ സ്റ്റിറോയ്ഡ് നല്‍കുക, തെറ്റായ മരുന്നുകള്‍ നല്‍കുക തുടങ്ങിയ പരാതികളും വ്യാപകമാണ്.

Latest