Connect with us

Covid19

പി പി ഇ കിറ്റ് ധരിച്ച് കൊവിഡ് രോഗികളെ സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

Published

|

Last Updated

കോയമ്പത്തൂര്‍ | തമിഴ്‌നാട്ടില്‍ കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന കോയമ്പത്തൂരിലെ ആശുപത്രിയില്‍ കൊവിഡ് വാര്‍ഡ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സര്‍ക്കാര്‍വൃത്തങ്ങളുടെ ഉപദേശം കേള്‍ക്കാതെയാണ് കൊവിഡ് രോഗികളെ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് മുഖ്യമന്ത്രി കൊവിഡ് രോഗികളെ നേരിട്ട് സന്ദര്‍ശിക്കുന്നത്.

കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെയും ഇ എസ് ഐ ആശുപത്രിയിലെയും കൊവിഡ് വാര്‍ഡുകളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. പി പി ഇ കിറ്റ് ധരിച്ചായിരുന്നു സന്ദര്‍ശനം. ഡോക്ടര്‍മാര്‍ അടക്കമുള്ള മുന്‍നിര പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസവും ആത്മവിശ്വാസവും പകരാനാണ് കൊവിഡ് വാര്‍ഡുകള്‍ സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മരുന്നുകള്‍ക്ക് പുറമെ, ആശ്വസിപ്പിക്കലുകളും ചേര്‍ത്തുപിടിക്കലുകളും രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ആത്മവിശ്വാസം പകരുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,600 പേര്‍ക്കാണ് കോയമ്പത്തൂരില്‍ കൊവിഡ് ബാധിച്ചത്.

---- facebook comment plugin here -----

Latest