Connect with us

Kerala

ലക്ഷദ്വീപിലേക്ക് യാത്രാ നിയന്ത്രണവും; കാടന്‍ നടപടി തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍

Published

|

Last Updated

കവരത്തി | ലക്ഷദ്വീപിന്റെ അസ്ഥിത്വം തകര്‍ക്കാനുള്ള ഹീന ശ്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധം വ്യാപകമാകുന്നതിനിടയിലും കാടന്‍ നടപടി തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിന് കരട് നിയമം തയ്യാറാക്കാന്‍ ആറംഗ സമിതിയെ നിയോഗിച്ചു. കപ്പല്‍, വിമാന യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

ലക്ഷദ്വീപിലേക്ക് യാത്രാനുമതി നല്‍കുന്നതിനുള്ള ചുമതല കവരത്തി എഡിഎമ്മിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദ്വീപില്‍ എത്തുന്നവര്‍ ഓരോ ആഴ്ചയും പെര്‍മിറ്റ് പുതുക്കണമെന്ന പുതിയ നിര്‍ദേശവും അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിക്കഴിഞ്ഞു.

ലക്ഷദ്വീപിന്റെ സംസ്‌കാരവും അസ്ഥിത്വവും പാടെ അട്ടിമറിക്കുന്ന നിയമങ്ങളും ഉത്തരവുകളുമാണ് ഓരോദിവസവും അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത്. ഗോവധ നിരോധനം, സ്‌കൂളുകളില്‍ മാംസ ഭക്ഷണം വിലക്കല്‍, ഡയറി ഫാമുകള്‍ അടച്ചുപൂട്ടല്‍, ഗുണ്ടാനിയമം നടപ്പാക്കല്‍, തീരദേശങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളുടെ വള്ളപ്പുരകള്‍ ഇടിച്ചുപൊളിക്കല്‍ തുടങ്ങി പ്രതികാര സ്വഭാമുള്ള നടപടികളാണ് പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്നത്. ഇതിനെതിരെ ദ്വീപ് വാസികളും ദ്വീപിനോട് ചേര്‍ന്ന് നില്‍ക്കുന്ന കേരളവും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പുതിയ ഉത്തരവുകള്‍ ഇറക്കുന്നത് തുടരുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍.

Latest