Connect with us

Covid19

വാക്‌സിനേഷന്‍; വിദേശത്ത് ജോലി ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വാക്‌സിനേഷന് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കാന്‍ തീരുമാനിച്ചു. വിദേശത്ത് ജോലി ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വാക്‌സിനേഷന് പ്രത്യേക പരിഗണന നല്‍കാനാണ് തീരുമാനം. സംസ്ഥാനം വില കൊടുത്ത് വാങ്ങിയ വാക്‌സീനാണ് ഇവര്‍ക്ക് നല്‍കുക.

വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്‌സീന്‍ നല്‍കിയ ശേഷം സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തും. വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്‌സീന്‍ എടുക്കേണ്ട ഇടവേളയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ഡോസ് എടുത്ത് നാല് മുതല്‍ ആറ് ആഴ്ച കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് നല്‍കും. 12 ആഴ്ചയായിരുന്നു നേരത്തെ നിലവിലിരുന്ന ഇടവേള. ഇളവ് ലഭിക്കണമെങ്കില്‍ വിസ, അഡ്മിഷന്‍-തൊഴില്‍ രേഖകള്‍ ഹാജരാക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് വിദേശത്ത് പോകേണ്ടവര്‍ക്ക് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.

Latest