Connect with us

Covid19

രാജ്യത്ത് 40 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്നും രാജ്യം പതിയെ മുക്തമാകുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കേസാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്ത കേസുകള്‍ 90.34 ശതമാനമായിഉയര്‍ന്നു. എന്നാല്‍ മരണസംഖ്യയില്‍ മാത്രം കാര്യമായ കുറവ് വന്നിട്ടില്ല. ഇതിന് ആഴ്ചകള്‍ എടുക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,86,364 പുതിയ കേസും 3660 മരണങ്ങളുമാണ് ഇന്ത്യയിലുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,75,55,457 ആയി ഉയര്‍ന്നു. 3,18,895 പേരാണ രാജ്യത്ത് ഇതിനകം മരണപ്പെട്ടത്. 23,43,152 സജീവകേസുകളാണ് നിലവിലുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ മുപ്പത് വരെ തുടരണമെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 20 കോടി കടന്നു. 20,50,20,660 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

 

 

Latest