Connect with us

National

ജനക്ഷേമ, വികസന പദ്ധതികള്‍ ഉയര്‍ത്തിപ്പിടിച്ച് നയപ്രഖ്യാപനം

Published

|

Last Updated

തിരുവനന്തപുരം | ജനക്ഷേമ പദ്ധതികള്‍ തുടരുമെന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ വാഗ്ദാനം എടുത്ത്പറഞ്ഞ് 15- കേരള നിയമസഭയുടെ നയപ്രഖ്യാപനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൂര്‍ത്തിയാക്കി. താഴെ തട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ജനക്ഷേമ പദ്ധതികള്‍ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. അസമത്വം ഇല്ലാതാക്കും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. ഗുരുതര പ്രതിസന്ധിക്കിടയിലും കൊവിഡിനെ പ്രതിരോധിക്കാനായി. കൊവിഡ് വാക്സിന്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നു. മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കും. കളമശ്ശേരിയിലും കണ്ണൂരിലും ഐ ടി പാര്‍ക്ക് സ്ഥാപിക്കും. എല്ലാ ഭൂരഹിതര്‍ക്കും പട്ടയം നല്‍കും. കെ ഫോണ്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. ഒന്നാം കൊവിഡ് തരംഗം നേരിടാന്‍ പ്രഖ്യാപിച്ച പാക്കേജ് വിവിധ വിഭാഗങ്ങള്‍ക്ക് കൈത്താങ്ങായി. എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിന്‍ കൂടുതല്‍ ശേഖരിക്കാന്‍ ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി തുടങ്ങി. വാക്സിന്‍ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിര്‍ത്താന്‍ ആയതു നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല. ഇത് ഫെഡറിലസത്തിന് എതിരാണ്. കേന്ദ്രം നിലപാട് തിരുത്തണം. കര്‍ഷകരുടെ വരുമാനം 50 ശതമാനംകൂട്ടും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും.ആരോഗ്യ പാക്കേജിനായി ആയിരം കോടി രൂപ മാറ്റിവെച്ചു.45 ലക്ഷം പേര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ നല്‍കി. കെ ഫോണ്‍ പദ്ധതി സമയബദ്ധിതമായി നടപ്പാക്കും. 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചായണ് ഈ വര്‍ഷം ലക്ഷ്യംവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു.കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കും. ആശുപത്രികളില്‍ ഐ സി യു ബെഡ്ഡുകളും വെന്റിലേറ്ററുകളും ഓക്സിജന്‍ വിതരണവും വര്‍ധിപ്പിച്ചു.ഒന്നാം കൊവിഡ് തരംഗത്തെ കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടങ്ങളും തദ്ദേശ ഭരണകൂടങ്ങളും നിര്‍ണായക പങ്കുവഹിച്ചു.

6.6%സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം.
കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും.സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും. കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുമുള്ള ഗവേഷണഫലങ്ങള്‍ പൂര്‍ണമായും ഉത്പാദന വര്‍ധനയ്ക്കായി ഉപയോഗപ്പെടുത്തും.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും.

കര്‍ഷകര്‍ക്കുള്ള വെറ്ററിനറി സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും.
യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിക്കും. പാഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.പാലക്കാട് മാതൃകയില്‍ രണ്ട് ആധുനിക റൈസ് മില്ലുകള്‍ സ്ഥാപിക്കും. കേരളത്തിലെ നവോത്ഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ നിര്‍മിക്കും.

കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും. സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കും. ഇലക്ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്പ്രദായം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരളയെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നോവേഷന്‍ ആന്‍ ടെക്നോളജിയാക്കി മാറ്റും.

വിമുക്തി മിഷനും സര്‍ക്കാര്‍ ആശുപത്രികളും സംയുക്തമായി 14 വിമുക്തി ഡീഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. ഇതുവരെ 44,673 പേര്‍ ഈ ഡീഅഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടിയിട്ടുണ്ട്.
വാര്‍ഡ് മെമ്പറോ കൗണ്‍സിലറോ ണ്‍വീനര്‍ ആയിട്ടുള്ള വിമുക്തി ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും.

സ്‌കൂളുകളും കോളേജ് കാമ്പസുകളും ലഹരിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ 5741 ആന്റി ഡ്രഗ് ക്ലബ്ബുകള്‍ കോളേജുകളിലും സ്‌കൂളുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആന്റി ഡ്രഗ് ക്ലബുകള്‍ എല്ലാ സ്വകാര്യ-പൊതുമേഖലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രസംഗം പൂര്‍ത്തീകരിക്കാതെ പ്രസക്തമായ കാര്യങ്ങള്‍ മാത്രം വായിച്ച് അവസനാപ്പിക്കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest