Connect with us

Kerala

ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധനസഹായം

Published

|

Last Updated

തിരുവനന്തപുരം | കോവിഡ് മഹാമാരി കാരണം തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകും. ധനസഹായം നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡ് ചെയർമാന് സഹകരണവും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി.

ഏകദേശം ഏഴായിരത്തോളം അംഗങ്ങൾക്ക് സഹായധനമായി നൽകുന്ന എഴുപത് ലക്ഷം രൂപ പൂർണ്ണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്.

2020 കോവിഡ് കാലത്ത് ക്ഷേമനിധി ബോർഡിൽ നിന്നും അംഗങ്ങൾക്കായി 3000 രൂപ വീതം ധനസഹായം അനുവദിച്ചിരുന്നു. 5795 അംഗങ്ങൾക്കായി 1,73,85,000 രൂപയാണ് ക്ഷേമനിധി ബോർഡ് മുഖേന വിതരണം ചെയ്തത്.

Latest