Connect with us

National

രണ്ടാം ഡോസ് വാക്‌സിന്‍ മാറി സ്വീകരിച്ചാലും പ്രതികൂല ഫലങ്ങള്‍ക്ക് സാധ്യതയില്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം ഡോസ് സ്വീകരിച്ചാലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആദ്യം കൊവിഷീല്‍ഡ് എടുത്തയാള്‍ രണ്ടാമത് കൊവാസിന്‍ എടുത്താലോ മറിച്ചോ പ്രശനങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പരീക്ഷണാര്‍ഥം വ്യത്യസ്ത വാക്‌സിനുകള്‍ നല്‍കുന്ന കാര്യം പരിണഗനയിലാണെന്ന് ദശീയ കോവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ വികെ പോള്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 20ഓളം ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ മാറിനല്‍കിയ സംഭവത്തിന് പിന്നാലെയാണ് കേന്ദ്രം വിശദീകരണം നല്‍കുന്നത്. രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശാസ്ത്രീയ വിലയിരുത്തലുകളും പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് തവണയായി രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ഡോസായി കോവിഷീല്‍ഡ് സ്വീകരിച്ച ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ ഡോസായി കൊവാക്‌സിന്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

Latest