Connect with us

Kerala

സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണം: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവര്‍ അത് അറിയിക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. റേഷന്‍ കടകളില്‍ വിവരമറിയിച്ചാല്‍ മതി. ബി പി എല്‍ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അത് തിരികെ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങളുടെ പേരില്‍ നടപടിയുണ്ടാകില്ല.

ഭക്ഷ്യ വകുപ്പിനെ കൂടുതല്‍ ജനകീയമാക്കുമെന്നും കൊവിഡ് കാലത്തെ വില വര്‍ധന നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.