Connect with us

Kerala

ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങരുത്; ചുരുക്കപ്പട്ടിക ഉടന്‍ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഗുണനിലവാരമില്ലാത്തതും കമ്പനികളുടെ പേരും വിലയും ഇല്ലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വാങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി. ശരീരത്തിന്റെ ഓക്‌സിജന്‍ നില മനസിലാക്കേണ്ടത് കൊവിഡ് രോഗികളുടെ സുരക്ഷക്ക് ആവശ്യമാണ്. ഗുണനിലവാരമുള്ള ഓക്‌സിമീറ്ററുകളെ ഉപയോഗിക്കാന്‍ പാടുള്ളു. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനികളുടെ പള്‍സ് ഓക്‌സിമീറ്റര്‍ മാത്രമേ വാങ്ങാവൂ. ആ പട്ടിക ഉടനെ പരസ്യപ്പെടുത്തും.

ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. അവ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്ന് ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്താനും ആലോചിക്കുന്നു.
ആശുപത്രികളില്‍ പോകുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ സര്‍ക്കാരിന്റെ ഇ സജ്ഞീവനി ആപ്പ് വഴി ടെലിമെഡിസന്‍ സൗകര്യം ഉപയോഗപ്പെടുത്തി ചികിത്സ തേടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest