Kerala
ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് സംസ്ഥാനത്തെത്തി; ക്ഷാമത്തിന് താത്ക്കാലിക പരിഹാരം
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യ പ്രകാരം കേന്ദ്രം അനുവദിച്ച ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് കേരളത്തില്‍ എത്തി. ഇതോടെ മരുന്ന് ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി. 240 വയല്‍ മരുന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ആശുപത്രികളിലേക്ക് കെ എം എസ് സി എല്‍ വഴി വിതരണം ചെയ്യും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ മരുന്ന് ക്ഷാമം കടുത്ത പ്രതിസന്ധിക്കിടയാക്കിയിരുന്നു.
---- facebook comment plugin here -----



