Kerala
പൂന്തുറയില്‍ നിന്ന് കാണാതായ ഏഴ് മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരം | പൂന്തുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഏഴ് പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപെടുത്തി. ഇനി കണ്ടെത്താനുള്ളത് മൂന്ന് പേരെയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയില്‍ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളത്. കടല്‍ക്ഷോഭം കാരണം വള്ളങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് എത്തിയ മന്ത്രിമാരായ സജി ചെറിയാനും ആന്റണി രാജുവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
---- facebook comment plugin here -----