National
സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു

ന്യൂഡല്‍ഹി | പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാരി സമതി യോഗത്തിലാണ് തീരുമാനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ് സുബോധ് കുമാര്‍ ജയ്‌സ്വാള്‍. റോയില്‍ ഒന്‍പത് വര്‍ഷം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
സംസ്ഥാന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ പേരും സിബിഐ ഡയറക്ടറുടെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു.സിഐഎസ്എഫ് മേധാവി സുബോധ് കുമാര്‍ ജയ്‌സ്വാള്‍, സശസ്ത്ര സീമാ ബല്‍ ഡിജി കെ ആര്‍ ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വഎസ്‌കെ കൗമുദി എന്നിവരാണ് അവസാനം തയ്യറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.
---- facebook comment plugin here -----