Connect with us

Socialist

'ഈ ശിവക്ഷേത്രം ദ്വീപിലാണ്...' മലയാളി യാത്രികന്റെ കുറിപ്പ് വൈറല്‍

Published

|

Last Updated

കോഴിക്കോട് | ലക്ഷദ്വീപിന്റെ അസ്ഥിത്വം തകര്‍ക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ പ്രവണതക്ക് എതിരെ ജനവികാരം ശക്തമാകുന്നു. ദ്വീപ് സമൂഹത്തിന് അകമഴിഞ്ഞ പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും രംഗത്ത് വരുന്നത്.

അത്തരത്തില്‍ ലക്ഷദ്വീപുകാരുടെ മത സാഹോദര്യവും സ്‌നേഹവും ചുരുങ്ങിയ വാക്കുകളില്‍ അടയാളപ്പെടുത്തുന്ന മലയാളി യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശി ആദര്‍ശ് വിശ്വനാഥിന്റെതാണ് കുറിപ്പ്. നാല് മണിക്കൂറിനിടെ 12,000ല്‍ അധികം പേര്‍ കുറിപ്പ് ഷെയര്‍ ചെയ്തു. 1700ലധികം കമന്റുകളും.

കുറിപ്പ് ഇങ്ങനെ:

ഈ ഫോട്ടോ, ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ശിവക്ഷേത്രത്തില്‍ നിന്നാണ്…
ഒരു വര്‍ഷം മുന്‍പ് ലക്ഷദ്വീപ് യാത്രയില്‍ പകര്‍ത്തിയത്.
അത്ഭുതപ്പെടണ്ട, ഇപ്പറഞ്ഞ 99% മുസ്ലീം സമുദായം തിങ്ങിപ്പാര്‍ക്കുന്ന ലക്ഷദ്വീപില്‍ തന്നെയാണ് ഈ ശാന്തസുന്ദരമായ ശിവക്ഷേത്രം…
അവിടെക്കണ്ട മുസ്ലീംപള്ളികളെക്കാളും സ്ഥലമുണ്ടെന്ന് തോന്നി ക്ഷേത്രവളപ്പില്‍ …
എന്നിട്ടും 99 ശതമാനത്തിന്റെ മൃഗീയഭൂരിപക്ഷത്തിന് ഇതിടിച്ചു കര്‍സേവ നടത്താനും കയ്യേറാനുമൊന്നും തോന്നിയിട്ടില്ല, ഇത്രനാളും.
അതാണവിടത്തെ സാഹോദര്യം,
ബാക്കിയുള്ള ഒരു ശതമാനത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ദ്വീപിന്റെ വലിയ മനസ്സ്…
ദ്വീപില്‍ മുഴുവന്‍ IS ഭീകരരാണെന്നൊക്കെ ഇവിടിരുന്ന് എഴുതിമറിക്കുന്ന കൂശ്മാണ്ടങ്ങള്‍ അവിടെ ഒരു ദിവസമെങ്കിലും പോയി ആ സ്‌നേഹം, നൈര്‍മല്യം കണ്ടറിയണം.
ചോരക്കൊതിമാറാത്ത ഓരോ പട്ടേലന്‍മാരെ ഇറക്കി ഇനി അവിടേംകൂടെ ശവങ്ങളൊഴുകുന്ന ഗംഗാതീരംപോലെ ആക്കാതിരിക്കൂ…..
അപക്ഷയാണ് ?? ??

Latest