Connect with us

National

യാസ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു

Published

|

Last Updated

ഭുവനേശ്വര്‍ | യാസ് ചുഴലിക്കാറ്റ് തീരത്തോടടുക്കവെ പശ്ചിമ ബംഗാള്‍, ഒഡിഷ തീരങ്ങളില്‍നിന്നും ലക്ഷക്കണക്കിന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പത്ത് ലക്ഷത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. യാസ് തീരത്തോട് അടുക്കുന്നതോടെ ബുധനാഴ്ച പുലര്‍ച്ചെ ഭദ്രക് ജില്ലയിലെ ധമ്ര തുറമുഖത്തിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ജാര്‍ഖണ്ഡിലും അതീവജാഗ്രത തുടരുകയാണ്.

പശ്ചിമ ബംഗാളില്‍ മാത്രം ഒന്‍പത് ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യ വ്യക്തമാക്കിയത്. തീരദേശ ജില്ലകളിലെ ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഒഡിഷ സര്‍ക്കാറും അറിയിച്ചു. 74000 ഉദ്യോഗസ്ഥരെയും രണ്ട് ലക്ഷം പോലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവര്‍ത്തകരെയും വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും മമത അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരത്തോടെ യാസ് തീവ്രമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest