Connect with us

Fact Check

#FACTCHECK: കൊവിഡ് മുന്നണിപ്പോരാളികളിലെ മുസ്ലിംകള്‍ക്ക് മാത്രം കെജ്രിവാള്‍ സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കിയോ?

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്നണിയിലുള്ളവരില്‍ മുസ്ലിംകള്‍ക്ക് മാത്രം ഒരു കോടി രൂപ നഷ്ടപരിഹാരം ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്ന മുന്നണിപ്പോരാളികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ബി ജെ പിയുടെ നേതാക്കള്‍ ഈ പ്രചാരണം നടത്തുന്നുണ്ട്. മുസ്ലിംകള്‍ക്ക് മാത്രം നല്‍കിയെന്ന പ്രചാരണത്തിലെ സത്യവാസ്ഥ അറിയാം:

അവകാശവാദം: കൊവിഡ് രണ്ടാം തരംഗത്തിനിടെ ഡല്‍ഹിയില്‍ 100 ഡോക്ടര്‍മാരും 92 അധ്യാപകരും കൊവിഡ് ബാധിച്ച് മരിച്ചെങ്കിലും ഡോ.അനസ് മുജാഹിദിന്റെ കുടുംബത്തിന് മാത്രം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി. ഡല്‍ഹിയില്‍ മരിച്ച 70 ഡോക്ടര്‍മാരില്‍ 69 പേരും ഹിന്ദുക്കളാണ്. അതിനാലാണ് അവര്‍ക്ക് നഷ്ടപരിഹാരമില്ലാത്തത്.

വസ്തുത: മതവ്യത്യാസമില്ലാതെ നിരവധി പേര്‍ക്ക് ഒരു കോടി രൂപ ധനസഹായം കെജ്രിവാള്‍ നേരിട്ടെത്തി കൊടുത്തിട്ടുണ്ട്. ഡോ. അനസ് മുജാഹിദിന്റെ കുടുംബത്തിന് നേരിട്ട് നല്‍കിയത് പോലെ, ഏറ്റവും ഒടുവിൽ മെയ് 21ന് സര്‍ക്കാര്‍ അധ്യാപകനായിരുന്ന നിതിന്‍ തന്‍വാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കെജ്രിവാള്‍ ധനസഹായം കൈമാറി. മെയ് 20ന് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ഷിയോജി മിശ്രയുടെ കുടുംബത്തിന് ധനസഹായം കൈമാറിയിരുന്നു.  ഇതൊന്നും പരിഗണിക്കാതെയാണ് ഡോ.അനസിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയത് മാത്രം ഉയര്‍ത്തിപ്പിടിച്ച് സംഘ്പരിവാരം വ്യാജ പ്രചാരണം നടത്തുന്നത്.

---- facebook comment plugin here -----

Latest