Connect with us

Covid19

കൊവിഡ് ബാധിതനായ ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിതനായ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിലേക്ക് മാറ്റി. ഓക്‌സിജന്‍ നില 90 ശതമാനത്തില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞാഴ്ചയാണ് ബുദ്ധദേബ് ഭട്ടാചാര്യക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പാം അവന്യൂവിലെ വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞുവരികയായിരുന്നു 77കാരനായ ബുദ്ധദേബ്.
അദ്ദേഹത്തിന്റെ ഭാര്യ മീരക്കും കൊവിഡ് പിടിപെട്ടിരുന്നു. നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ രോഗമുക്തയായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രി വിട്ടു.