Kerala
മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവായി; സി എം രവീന്ദ്രന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി തുടരും

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സി എം രവീന്ദ്രനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിലനിര്‍ത്തി. പി ഗോപന്‍, ദിനേശ് ഭാസ്‌കര്‍ എന്നിവരാണ് മറ്റ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍. എ സതീഷ് കുമാര്‍, സാമുവല്‍ ഫിലിപ്പ് മാത്യു എന്നിവര്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എം സി ദത്തനെ സയന്‍സ് വിഭാഗം മെന്റര്‍ എന്ന നിലയില്‍ നിലനിര്‍ത്തി.
എന്‍ പ്രഭാവര്‍മയാണ് മുഖ്യമന്ത്രിയുടെ മീഡിയ വിഭാഗം സെക്രട്ടറി. പി എം മനോജ് പ്രസ് സെക്രട്ടറിയായി തുടരും. അഡ്വ. എ രാജശേഖരന്‍ നായര്‍ (സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി), വി എം സുനീഷ് (പേഴ്‌സണല്‍ അസിസ്റ്റന്റ്), ജി കെ ബാലാജി (അഡീഷണല്‍ പി എ) എന്നിവരാണ് മറ്റ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍. സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ രാജ്യസഭാംഗവുമായ കെ കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പുത്തലത്ത് ദിനേശനെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും നേരത്തെ നിശ്ചയിച്ചിരുന്നു. പുത്തലത്ത് ദിനേശന്‍ തന്നെയായിരുന്നു കഴിഞ്ഞ തവണയും പൊളിറ്റിക്കല്‍ സെക്രട്ടറി.