Connect with us

Kerala

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ജനകീയനെന്ന് എ പി അബ്ദുല്ലക്കുട്ടി

Published

|

Last Updated

കണ്ണൂര്‍ |  തലതരിഞ്ഞ നയങ്ങളുായി ലക്ഷദ്വീപ് ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ച് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ജനകീയ നേതാവാണെന്നും അദ്ദേഹത്തെ മാറ്റേണ്ട ആവശ്യമില്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ലക്ഷദ്വീപിന്റെ വികസനമാണ് ബി ജെ പി ലക്ഷ്യം. ഇതനുസരിച്ചുള്ള നടപടിയാണ് പ്രഫുല്‍ പട്ടേല്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തെ മാറ്റണമെന്ന് പാര്‍ട്ടിയുടെ ദ്വീപ് ഘടകം ആവശ്യപ്പെട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.

ദ്വീപ് നിവാസികള്‍ക്ക് പിന്തുണ നല്‍കിയ നടന്‍ പൃഥിരാജിനേയും അദ്ദേഹം വിമര്‍ശിച്ചു. ദ്വീപുമായി പൃഥിരാജ് പറയുന്നത് പോഴത്തരമാണ്. അവിടെ പോയി ഒരു സിനിമയെടുത്തൂവെന്നല്ലാതെ മറ്റെന്താണ് അദ്ദേഹം ചെയ്തത്. കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണ്. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്ഥലമാണത്. നിങ്ങളാരും ദയവ് ചെയ്ത് ലക്ഷ്വദീപിനെ രക്ഷിക്കാനായി വരരുതെന്നും അബ്ദുല്ലക്കുട്ടി പരിഹസിച്ചു.
ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ആരും അവിടെയുള്ള ജനങ്ങളുടെ ഭക്ഷണ രീതിയിലോ മറ്റോ ഇടപെട്ടിട്ടില്ല. സ്‌കൂളില്‍ മാത്രമാണ് മാംസാഹാരത്തിന് നിരോധനമുള്ളത്. കോണ്‍ഗ്രസ് അവിടെ പ്രാകൃതമായ വികസനമായിരുന്നു കൊണ്ടുവന്നത്. അതില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ദ്വീപ് നിവാസികളുടെ ഇഷ്ട നേതാവാണ് വാജ്‌പെയ്. ദ്വീപിനായി അദ്ദേഹം വലിയ കപ്പലുകള്‍ നല്‍കി. നല്ല ജെട്ടിയില്ലാത്തതിനാല്‍ കപ്പലുകള്‍ നടക്കുടലില്‍ നിര്‍ത്തി ചെറുബോട്ടുകളില്‍ ജനം ദ്വീപിലേക്ക് പോകുകയായിരുന്നു നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ അവര്‍ക്ക് വലയി ജെട്ടി സൗകര്യം ഒരുക്കി. എട്ട് കപ്പലുകളും അനുവദിച്ചെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest