Connect with us

Kerala

ദ്വീപുകാരോട് ഈ കാണിക്കുന്നത് ക്രൂരത: ഗായിക സിതാര

Published

|

Last Updated

കോഴിക്കോട് | ലക്ഷദ്വീപ് ജനങ്ങളെ ദ്രോഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്ന് സിതാര ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

“ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുമ്പും പിമ്പും കണ്ടിട്ടില്ല. കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും. കരയെന്നാല്‍ അവര്‍ക്ക് കേരളമാണ്. ദ്വീപില്‍ നിന്നുള്ള കുട്ടികള്‍ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളജില്‍ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്. ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണെന്നും സിതാര പറഞ്ഞു.

 

 

Latest