Kerala
പെരുമ്പാമ്പിന്റെ ഇറച്ചിയും കോടയുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട | പെരുമ്പാമ്പിന്റെ ഇറച്ചിയും, കോടയുമായി രണ്ടു പേരെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി-അരയാഞ്ഞിലിമണ്‍ പെരിങ്ങാവ് മലയില്‍ പ്രസന്നന്‍(56), സഹോദരന്‍ പ്രദീപ്(45) എന്നിവരാണ് അറസ്റ്റിലായത്. 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ അബ്കാരി ആക്ട് 55 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെരുമ്പാമ്പിന്റെ തലയും, തൊലിയും കുഴിച്ചിട്ട സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് കണമല ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവര്‍ക്കെതിരെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങി കുടുതല്‍ അന്വേഷണം നടത്തും. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.