Kerala
പി സി വിഷ്ണുനാഥ് പ്രതിപക്ഷത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം | 15-ാം കേരള നിയമസഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പ്രതിപക്ഷം സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. യുവനേതാവ് പി സി വിഷ്ണുനാഥാണ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി എം ബി രാജേഷിനെ നേരിടുക. കുണ്ടറയില്‍ മുന്‍മന്ത്രി മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് വിഷ്ണുനാഥ് നിയമസഭയിലെത്തിയത്. നിയമസഭയില്‍ എല്‍ ഡി എഫിന് വന്‍ ഭൂരിഭക്ഷമുള്ളതിനാല്‍ തൃത്താലയില്‍ നിന്ന് ബല്‍റാമിനെ മുട്ടുകുത്തിച്ച് സഭയിലെത്തിയ എം ബി രാജേഷ് തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്.
---- facebook comment plugin here -----