Connect with us

Gulf

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂൺ 14 വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്​

Published

|

Last Updated

emiദുബൈ | ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ വിലക്ക് നീട്ടി. ജൂൺ 14 വരെ ഇന്ത്യയിൽ നിന്ന്​ യു എ ഇയിലേക്ക്​ സർവീസ്​ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്​സ്​ എയർലൈൻസ്​ അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക്​ യു എ ഇ അനിശ്​ചിതകാല വിലക്കേർപെടുത്തിയ സാഹചര്യത്തിലാണ് നടപടി.

യു.എ.ഇ പൗരൻമാർ, ഗോൾഡൻ വിസക്കാർ, നയതന്ത്ര ഉദ്യോഗസ്​ഥർ തുടങ്ങിയവർക്ക്​ യാത്ര ചെയ്യാൻ അനുമതിയുണ്ട്.
ജൂൺ ഒന്ന്​ മുതൽ വിമാന വിലക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ആദ്യം മെയ്​ രണ്ട്​ വരെയായിരുന്നു വിലക്ക്​. പിന്നീട്​ ഇത്​ 14 വരെയും അനിശ്​ചിതകാലത്തേക്കും നീട്ടുകയായിരുന്നു.