National
മൂന്ന് ലക്ഷം കടന്ന് കൊവിഡ് മരണം; മരണനിരക്കില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു. കൊവിഡ് 19 ഇന്ത്യ.ഓര്‍ഗിന്റെ കണക്കുകള്‍ പ്രകാരം 3,02,744 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിന് ഇരയാതയ്. 3445 പേരാണ് രാജ്യത്ത് പുതുമായി മരിച്ചത്. ഇതോടെ കൊവിഡ് മരണ നിരക്കില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. യുഎസും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 88,194 പേര്‍. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 25282 പേര്‍ മരിച്ചു. ഡല്‍ഹി (23,202), തമിഴ്‌നാട് (20,468) സംസ്ഥാനങ്ങളിലാണ് മരണ സംഖ്യ 20,000 കടന്നത്. 7359 മരണങ്ങളുമായി കേരളം 14ാം സ്ഥാനത്താണ്.
നിലവില്‍ 27,45,531 പേര്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ 2,67,18,108 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,36,59,189 പേര്‍ രോഗമുക്തി നേടി.
---- facebook comment plugin here -----