Kerala
പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതല്‍ ജൂണ്‍ 14 വരെ; ബജറ്റ് ജൂണ്‍ നാലിന്

തിരുവനന്തപുരം | പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. പുതിയ എം എല്‍ എമാരുടെ സത്യപ്രതിജ്ഞയും നാളെയാണ്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് 25നാണ്. പ്രോടേം സ്പീക്കര്‍ പി ടി എം റഹീമായിരിക്കും സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സഭാ നടപടികള്‍ നിയന്ത്രിക്കുക. നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതല്‍ ജൂണ്‍ 14 വരെ ചേരും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. വോട്ട് ഓണ്‍ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും. സര്‍ക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ഗവര്‍ണര്‍ നടത്തും.
---- facebook comment plugin here -----