Connect with us

Kerala

സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതാണ്; തുടര്‍ന്നത് നേതാക്കള്‍ പറഞ്ഞതിനാല്‍: രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്തില്‍ സന്തോഷമുണ്ടെന്നും എല്ലാ വിധ പിന്തുണയും നല്‍കുമെന്നും രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ നേതാക്കള്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് തല്‍സ്ഥാനത്ത്‌ തുടര്‍ന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നുവെന്ന ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തീരുമാനമെടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കും. ഹരിപ്പാട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി

.മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക് ആവശ്യമില്ല. തന്റെ കാലത്ത് പ്രതിപക്ഷ ധര്‍മം നന്നായി നിര്‍വഹിച്ചു. കെപിസിസിയില്‍ അഴിച്ചുപണി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Latest