Connect with us

Kerala

മഹാമാരിക്കിടെ പാര്‍ട്ടികള്‍ തമ്മിലടിച്ചാല്‍ ജനം പുച്ഛിക്കും: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പോരാട്ടത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടാന്‍ സര്‍ക്കാറിന് നിരുപാധിക പിന്തുണയുണ്ടാകും. പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കും. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പരിശോധിച്ച് തെറ്റുകളില്‍ നിന്ന് അവരെ തിരുത്തും.

കെസി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിലെ പുനഃസംഘടന – നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തോല്‍വിയുടെ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് അവര്‍ നല്‍കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest