Connect with us

Kerala

യുഡിഫിനെ തിരിച്ചുകൊണ്ടുവരാന്‍ വി ഡി സതീശനാകും; പരിപൂര്‍ണ പിന്തുണ: പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം | വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച് മുസ്ലിലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പരിപൂര്‍ണ പിന്തുണ വി ഡി സതീശന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും പിന്തുണയ്ക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പുതിയ തലമുറയുടെ പങ്ക് ഉറപ്പു വരുത്തുകയെന്നതാണ് തലമുറ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരാന്‍ സതീശനാകും.

കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം മുസ്ലീം ലീഗിലും വലിയ മാറ്റങ്ങളുണ്ടാക്കും. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇനി വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ആ രീതിയിലുള്ള പ്രചാരണം ദുഷ്ടലാക്കോടെയാണ്. സംഘടനാ തിരെഞ്ഞെടുപ്പിലൂടെ പുതിയ ദേശീയ ജനറല്‍ സെക്രട്ടറി വരണമെന്നാണ് ആഗ്രഹമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest