Connect with us

Kerala

മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി ലീഗ് മുഖപത്രം ചന്ദ്രിക

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസിനെതിരെ വിമര്‍ശനവമുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് മുഖപ്രസംഗത്തില്‍ ചന്ദ്രിക ആവശ്യപ്പെടുന്നു.

നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ ഉടന്‍ തീരുമാനിക്കണം. നേതൃമാറ്റത്തിന്റെ അനിവാര്യത കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിയണം. കോണ്‍ഗ്രസിന്റെ താഴേത്തട്ടില്‍ തുറന്ന ആശയവിനിമയം ഉണ്ടാവണം. സംഘടനാ തലത്തില്‍ പുതുനിരയെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

കോണ്‍ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നന്നല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Latest