Connect with us

Kerala

അധികാരമേറ്റ ശേഷം മന്ത്രി ആന്റണി രാജു ആദ്യം പോയത് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്

Published

|

Last Updated

തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു ആദ്യം പോയത് തിരുവനന്തപുരം മണ്ഡലത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്.

പൂന്തുറ, ബീമാപള്ളി, വലിയതുറ, കൊച്ചു തോപ്പ്, കണ്ണാന്തുറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഇവിടങ്ങളിലെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ എത്രയും വേഗം കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ ആവശ്യമായ കര്‍മപദ്ധതി ആസൂത്രണം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.

Latest