Connect with us

Covid19

പ്രിയന്‍ വധക്കേസ് പ്രതിയും ഗുണ്ടാ നേതാവുമായ പ്രിയന്‍ പള്ളുരുത്തി കൊവിഡ് ബാധിച്ചു മരിച്ചു

Published

|

Last Updated

കൊച്ചി | ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാ നേതാവുമായ പ്രിയന്‍ പള്ളുരുത്തി കൊവിഡ് ബാധിച്ചു മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ്. കുറച്ച് ദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു ഇയാള്‍. 2005 ഫെബ്രുവരി 15 നായിരുന്നു പ്രവീണിനെ കൊലപ്പെടുത്തിയത്. തന്റെ ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഡി വൈ എസ് പി. ആര്‍ ഷാജി, പ്രിയന് കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്.

സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് പ്രിയനാണെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഏറെ വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വെള്ളാപ്പള്ളി നടേശന് വേണ്ടി കൊല നിര്‍വഹിച്ചുവെന്നായിരുന്നു ആരോപണം. പ്രിയന്‍ ആരോപണം നിഷേധിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest