Connect with us

Covid19

ബ്ലാക്ക് ഫംഗസിനെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി

Published

|

Last Updated

തിരുവനന്തപുരം | ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി സംസ്ഥാനം. മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസെസ്) രോഗത്തിനു കാരണമാകുന്നത്. വായുവില്‍ നിന്ന് ശ്വാസകോശത്തില്‍ കടക്കുന്ന പൂപ്പലാണ് രോഗമുണ്ടാക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണു രോഗം ബാധിക്കുന്നത്. എന്നാല്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയല്ല.

കണ്ണിനും മൂക്കിനും ചുറ്റും വേദന ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലര്‍ന്ന ഛര്‍ദി, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. മൂക്കടപ്പ്, കറുത്ത നിറത്തില്‍ മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീര്‍വീക്കം, മൂക്കിന്റെ പാലത്തില്‍ കറുത്ത നിറം, പല്ലുകള്‍ക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങല്‍, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം എന്നിവയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.

Latest