National
മഹാരാഷ്ട്രയിലെ ഗദ്ചിരോലില്‍ 13 മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു

മുംബൈ | മഹാരാഷ്ട്രയിലെ ഗദ്ചിരോല്‍ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ 13 മാവോയിസ്റ്റ് പ്രവര്‍ത്തകരെ പോലീസ് കമാന്‍ഡോകള്‍ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് വനത്തിനുള്ളില്‍ വച്ച് മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക കമാന്‍ഡോ വിഭാഗമായ സി 60, മാവോയിസ്റ്റുകളെ വധിച്ചതെന്ന് ഗദ്ചിരോല്‍ ഡി ഐ ജി. സന്ദീപ് പാട്ടീല്‍ പറഞ്ഞു.
മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ യോഗം ചേരുന്നതായുള്ള വിവരം ലഭിച്ച പോലീസ് കമാന്‍ഡോ സേന പരിശോധന നടത്തുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനിടെയാണ് 13 പേരെ വധിച്ചത്.
---- facebook comment plugin here -----