Connect with us

National

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ്. ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ആയിരുന്നു ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ടത്. 2009ല്‍ പത്മവിഭൂഷണ്‍ ബഹുമതി നേടി. 1981ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചെങ്കിലും നിരസിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടി.

ഉത്തരാഖണ്ഡിലെ തെഹ്‌രിയിലായിരുന്നു ജനനം. തെഹ്‌രി അണക്കെട്ടിനെതിരായ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. വനനശീകരണം, പരിസ്ഥിതിക്ക് ദോഷകരമായ വന്‍ അണക്കെട്ടുകള്‍, ഖനനം തുടങ്ങി നിരവധി പ്രശ്‌നങ്ങളില്‍ ഇടപെടുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest