Connect with us

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം നാളെയോടെ

Published

|

Last Updated

കൊച്ചി | ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം യാസ് എന്ന പേരിട്ട വലിയ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ കാറ്റിന്റെ സഞ്ചാരപദത്തില്‍ കേരളമില്ലെങ്കില്‍ കനത്ത മഴ സംസ്ഥാനത്ത് ഉണ്ടാകും. മധ്യകേരളത്തിലാകും തീവ്രമഴ.

ഈമാസം 26നോ 27നോ ഒഡിഷ, ബംഗാള്‍ തീരത്ത് യാസ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മുന്നൊരുക്കം തുടങ്ങി. ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ മത്സ്യബന്ധനം വിലക്കി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാള്‍, ഒഡിഷ, അസം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ലഭിക്കും. ആന്‍ഡമാനില്‍ കാലവര്‍ഷം ഇന്നെത്തും.

കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച ടൗട്ടേ ചുഴലിക്കാറ്റ് നിരവധി സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ടൗട്ടേ നാശം വിതച്ചത്.

Latest