Connect with us

Business

ആദായ നികുതി അടക്കാനുള്ള പുതിയ വെബ്‌സൈറ്റ് ജൂണ്‍ ഏഴിന് ആരംഭിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | ആദായ നികുതിദായകര്‍ക്ക് ഓണ്‍ലൈനിലൂടെ നികുതി അടക്കാന്‍ പുതിയ വെബ്‌സൈറ്റ് അടുത്ത മാസം ഏഴിന് ആരംഭിക്കും. സാധാരണ നികുതി ദായകര്‍ക്കും (ഐ ടി ആര്‍) മറ്റ് നികുതി സംബന്ധിയായ പ്രക്രിയകള്‍ക്കും ഈ പോര്‍ട്ടല്‍ ഉപയോഗിക്കാം. കൂടുതല്‍ എളുപ്പത്തില്‍ നികുതിയൊടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പോര്‍ട്ടല്‍ വിന്യാസം.

നിലവിലെ ഇ ഫയലിംഗ് പോര്‍ട്ടല്‍ ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ പ്രവര്‍ത്തിക്കില്ല. http://www.incometaxgov.in എന്നതാണ് പുതിയ വെബ്‌സൈറ്റ്. http://www.incometaxindiaefiling.gov.in എന്നതാണ് നിലവിലെ ഇ ഫയലിംഗ് പോര്‍ട്ടല്‍.

പുതിയ വെബ്‌സൈറ്റിന്റെ തയ്യാറെടുപ്പിനും മൈഗ്രേഷനും വേണ്ടിയാണ് നിലവിലെ വെബ്‌സൈറ്റ് ജൂണ്‍ ഒന്ന് മുതല്‍ അടക്കുന്നത്.

Latest