Connect with us

Techno

ഗ്യാലക്‌സി എഫ് സീരീസിലെ ആദ്യ 5ജി ഫോണുമായി സാംസംഗ്

Published

|

Last Updated

ബീജിംഗ് | ഗ്യാലക്‌സി എഫ്52 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി സാംസംഗ്. ചൈനയില്‍ മാത്രമാണ് ഈ ഫോണ്‍ ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ഹോള്‍ പഞ്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750ജി തുടങ്ങിയ സവിശേഷതകളുമുണ്ട്.

8ജിബി+ 128ജിബി മോഡലിന് 1,999 ചൈനീസ് യുവാന്‍ (ഏകദേശം 22,700 രൂപ) ആണ് വില. ഡസ്‌കി ബ്ലാക്, മാജിക് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകും. ആഗോള വിപണികളില്‍ ഈ ഫോണ്‍ ലഭ്യമാകുന്നത് സംബന്ധിച്ച് ഇപ്പോള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല.

പുറകുവശത്തെ നാല് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി സെന്‍സര്‍. എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി, രണ്ട് മെഗാപിക്‌സല്‍ വീതം ഡെപ്ത് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

Latest