Connect with us

Science

സൗര വിസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ആദ്യമായി പകര്‍ത്തി നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | സൗര വിസ്‌ഫോടനത്തിന്റെ (coronal mass ejection) ദൃശ്യം ആദ്യമായി പകര്‍ത്തി നാസയുടെയും ഇസയുടെയും സംയുക്ത സോളാര്‍ ഓര്‍ബിറ്റര്‍ മിഷന്‍. ഇരു ഏജന്‍സികളുടെയും സൂര്യനെ നിരീക്ഷിക്കുന്ന വാഹനമായ സോളാര്‍ ആന്‍ഡ് ഹീലിയോസ്‌ഫെറിക് ഇമേജര്‍ (സൊലോഹി) ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിക്ഷേപിച്ചിരുന്നത്.

സൗര കാറ്റ് കാരണമായി വന്‍തോതില്‍ തീനാളങ്ങള്‍ സൂര്യനില്‍ നിന്ന് പുറത്തേക്ക് വരുന്നതാണ് കൊറോണല്‍ മാസ് ഇജക്ഷന്‍. മെയ് 17നാണ് ഇതിന്റെ ദൃശ്യങ്ങള്‍ പേടകത്തില്‍ പതിഞ്ഞത്. സൂര്യന്റെയും ഗ്രഹങ്ങളുടെയും ഇടയിലെ വിടവ് നികത്തുന്ന സൗരകാറ്റ്, പൊടി, വിദ്യുത്കാന്തിക തരംഗങ്ങള്‍ എന്നിവയെ നിരീക്ഷിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

പേടകത്തിലെ നാല് ഡിറ്റക്ടറുകളിലൊന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അതും സാധാരണയുള്ളതിന്റെ 15 ശതമാനം കുറഞ്ഞ തീവ്രത ഉപയോഗിച്ച്. ദൃശ്യം വളരെ ചെറുതാണെങ്കിലും സൂര്യനിലെ പെട്ടെന്നുള്ള വിസ്‌ഫോടനം കാണിക്കുന്നുണ്ട്.

Latest