Connect with us

First Gear

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് 2.36 ലക്ഷം ബൈക്കുകള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

Published

|

Last Updated

ചെന്നൈ | ഇന്ത്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ആസ്‌ത്രേലിയ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2,36,966 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്. മെറ്റ്യോര്‍ 350, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നീ മോഡലുകളാണ് തിരിച്ചുവിളിച്ചത്. ഇഗ്നിഷന്‍ കോയിലിലെ തകരാറാണ് കാരണം.

ഇതുകാരണം എന്‍ജിനില്‍ തെറ്റായ രീതിയില്‍ തീപ്പൊരിയുണ്ടാക്കുകയും വാഹനത്തിന്റെ പെര്‍ഫോമന്‍സ് കുറയുകയും ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും ചെയ്യും. പതിവ് ആഭ്യന്തര പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. 2020 ഡിസംബര്‍- 2021 ഏപ്രില്‍ കാലയളവില്‍ വിറ്റ വാഹനങ്ങളിലാണ് ഈ തകരാറുള്ളത്.

എല്ലാ വാഹനങ്ങളിലും ഈ തകരാര്‍ കാണില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലക്കാണ് തിരിച്ചുവിളിച്ചതെന്ന് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. തിരിച്ചുവിളിച്ചവ പരിശോധിച്ച് തകരാറുള്ള ഭാഗം മാറ്റിനല്‍കും. ഈ വാഹനങ്ങളുടെ ഉടമസ്ഥരെ റോയല്‍ എന്‍ഫീല്‍ഡിന്റെ സര്‍വീസ് സംഘങ്ങളും ലോക്കല്‍ ഡീലര്‍മാരും ബന്ധപ്പെടും.

---- facebook comment plugin here -----

Latest