Ongoing News
ചിഞ്ചുറാണി എത്തുന്നത് ഗൗരിയമ്മയുടെ പിൻഗാമിയായി

തിരുവനന്തപുരം | 1957ൽ സി പി ഐയെ പ്രതിനിധീകരിച്ച് കെ ആർ ഗൗരിയമ്മ മന്ത്രിയായ ശേഷം പാർട്ടിയുടെ രണ്ടാമത്തെ വനിതാ മന്ത്രിയാണ് ചടയമംഗലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജെ ചിഞ്ചുറാണി. നിലവിൽ സി പി ഐ ദേശീയ കൗൺസിൽ അംഗമായ ചിഞ്ചുറാണി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, സി അച്യുതമേനോൻ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നുണ്ട്. പൗൾട്രി ഡെവലപ്മെന്റ് കോർപറേഷൻ ചെയർപേഴ്സൻ ആയിരുന്നു. ബാലവേദിയിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്.
വിദ്യാഭ്യാസ കാലത്ത് തന്നെ എ ഐ എസ് എഫ് പ്രവർത്തകയായിരിക്കെ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.
---- facebook comment plugin here -----