Kerala
മന്ത്രിസ്ഥാനം പത്തനംതിട്ടക്ക് ലഭിച്ച അംഗീകാരം: വീണാ ജോര്‍ജ്
തിരുവനന്തപുരം മന്ത്രിസഭയുടെ ഭാഗമാകാന്‍ നിയോഗിക്കപ്പെട്ടത് വലിയ ഉത്തരവാദിത്തമാണ്. അതിനെ വലിയ ജാഗ്രതയോടെ കാണുന്നു. പത്തനംതിട്ട ജില്ലക്കുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് വീണാ ജോര്‍ജ് എം എല്‍ എ പറഞ്ഞു. വീണയെ ആരോഗ്യ വകുപ്പ് മന്ത്രിയായി പാര്‍ട്ടി തീരുമാനിച്ചതായുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
ഏത് വകുപ്പ് തന്നാലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കും. പിണറായി വിജയന്റേ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മികച്ച പ്രവര്‍ത്തനാമാണ് സര്‍ക്കാര്‍ നടത്തിയത്. പുതിയ സാഹചര്യത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം. ഏത് വകുപ്പ് ലഭിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും വീണ പറഞ്ഞു.
---- facebook comment plugin here -----




