Kerala
ശൈലജക്കായി സമൂഹമാധ്യങ്ങളില്‍ നടക്കുന്ന പ്രചാരണം അറിയില്ല; എ വിജയരാഘവന്‍

തിരുവനന്തപുരം | രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ ക ശൈലജയെ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ശൈലജയെ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം മാറ്റില്ല. നേതൃത്വം ചര്‍ച്ച ചെയ്താണ് പുതിയ മന്ത്രിമാരെ തീരുമാനിച്ചത്. പാര്‍ട്ടിയുടേത് സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. അതില്‍ നിന്നേ തനിക്ക് മറുപടി പറയാന്‍ കഴിയൂവെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
---- facebook comment plugin here -----