Connect with us

Covid19

യു പി റെവന്യൂ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ലഖ്‌നോ |  ഉത്തര്‍ പ്രദേശിലെ റെവന്യൂ- പ്രളയവകുപ്പ് മന്ത്രി വിജയ് കശ്യപ് (56) കൊവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ മെഡാന്റ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. മുസഫര്‍നഗര്‍ ചര്‍തവാള്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്. കഴിഞ്ഞ വര്‍ഷം കമല്‍ റാണി വരുണും ചേതന്‍ ചൗഹാനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

വിജയ് കശ്യപിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി ജെ പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ അനുശോചിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ ജീവന്‍ നഷ്ടമാവുന്ന അഞ്ചാമത്തെ ബി ജെ പി നിയമസഭ സാമാജികനാണ് കശ്യപ്. ദല്‍ ബഹദുര്‍ കേരി (സലോണ്‍), കേസര്‍ സിങ് ഗന്‍വാര്‍ (നവാബ്ഗഞ്ച്), രമേഷ് ദിവാകര്‍ (ഒരയ്യ), സുരേഷ് കുമാര്‍ ശ്രീവാസ്തവ (ലഖ്‌നോ) എന്നിവരാണ് നേരത്തെ മരിച്ച ബി ജെ പി എം എല്‍ എമാര്‍.

 

 

Latest